
കൊച്ചി: എറണാകുളം ജില്ല ഹയർ സെക്കൻഡറി ഫിസിക്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (എച്ച്.എസ്.പി.ടി.എ) ലൂമിനയർ ഭൗതികശാസ്ത്ര ശില്പശാല ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. അബേഷ് രഘുവരൻ, ഡോ. വി.ജി. രാജേഷ്മോൻ എന്നിവർ പ്രഭാഷണം നടത്തി.
ഫിസിക്സ് ക്വിസിൽ പാലക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബേസിൽ സ്കറിയ റെജിയും റിക്സൺ ഡയ്ജിയും ഒന്നാം സ്ഥാനവും എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ മിന്ന ട്രീസ ജോർജും ദേവിക ശ്രീജിത്തും രണ്ടാംസ്ഥാനവും നേടി.
ജില്ല പ്രസിഡന്റ് ജോയ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |