
അങ്കമാലി: നഗരസഭ, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രദേശം എന്നിവിടങ്ങളിലെ കാർഷിക യന്ത്രങ്ങളുടെ സർവീസിംഗ്, അറ്റകുറ്റപ്പണി ക്യാമ്പ് നാളെ നടക്കും. രാവിലെ 9 ന് മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 11 ന് നടക്കം. ബ്രഷ് കട്ടർ, സ്പെയർ , ഗാർഡൻ ട്രില്ലർ തുടങ്ങിയ യന്ത്രങ്ങൾക്ക് 1000 രൂപ വരെ വിലയുള്ള സ്പെയർ പാർട്സുകൾ സൗജന്യമായി നൽകും. നിശ്ചിത തുകക്കുള്ളവ നിബന്ധനകൾക്ക് വിധേയമായി ചെയ്തുകൊടുക്കും.സംസ്ഥാന കാർഷിക വകുപ്പിന്റെ നിർദേശാനുസരണം കാർഷിക അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 8943198880
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |