SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 PM IST

മണിയാർ വിവാദം: പ്രതിഷേധ സംവാദം

mariyar

തിരുവനന്തപുരം: മണിയാർ ജലവൈദ്യതി നിലയം 30 വർഷത്തെ കാലാവധി കഴിഞ്ഞും സ്വകാര്യ കമ്പനിയായ കാർബോറാണ്ടം യൂണിവേഴ്സലിന് 25 വർഷത്തേക്ക് കൂടി കരാർ നീട്ടി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സംവാദങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 9 ന് എറണാകുളത്ത് ജസ്റ്റിസ് ബി.കെമാൽ പാഷ നിർവഹിക്കും.പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ. നീലകണ്ഠൻ,സംസ്ഥാനസർക്കാരിന്റെ മുൻ സാങ്കേതിക ഉപദേഷ്ടാവ് ജോസഫ് .സി.മാത്യു, കെ.എസ്.ഇ.ബി.മുൻ ഡയറക്ടർ മുഹമ്മദ് അലി റാവുത്തർ എന്നിവർ പങ്കെടുക്കും. പ്രസിഡന്റും മുൻ ചീഫ് എൻജിനിയറുമായ ജെയിംസ് എം. ഡേവിഡ് മോഡറേറ്ററാവും. തുടർന്ന് പൊതു ചർച്ചയും നടക്കുമെന്ന് ജനറൽ സെക്രട്ടറി എ .വി .വിമൽചന്ദ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL