
കൊച്ചി: 23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രവാസി ഭാരതി (കേരള) കർമ്മശ്രേയസ് പുരസ്‌കാരത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാർത്ഥിനി കെ.എൻ. റിദമോൾ അർഹയായി. പ്രൊഫ. പി.ജെ. കുര്യൻ ചെയർമാനായ അവാർഡ് നിർണയസമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഭിനശേഷിയെ അതിജീവിച്ചാണ് റിദമോൾ പ്രശസ്തി നേടിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലാഗ്രൂപ്പായ അനുയാത്ര റിഥത്തിലെ അംഗമാണ്. നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്. പെരുമ്പാവൂർ മുടിക്കൽ കുമ്പശേരി വീട്ടിൽ കെ.എം.നാസറിന്റെയും ലൈലാബീവിയടേയും ഇളയമകളാണ്. സഹോദരി റീമ മോൾ. പുരസ്‌കാരസമർപ്പണം 9ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടൽ സിംഫണി കൺവൻഷൻ സെന്ററിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |