SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 PM IST

അംഗാരനൂപുരം പുസ്തക പ്രകാശനം

dd

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പ്രഭാവർമ്മയുടെ 'കനൽചിലമ്പ്' കവിതാസമാഹാരത്തിന്റെ ഡോ. എൻ വി.പി. ഉണിത്തിരി സംസ്കൃത പരിഭാഷ നിർവ്വഹിച്ച "അംഗാരനൂപുരം" എന്ന കൃതിയുടെ പ്രകാശനം എട്ടിന് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും. ഉച്ചയ്ക്ക് ഒന്നിന് കേന്ദ്ര സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. ശ്രീനിവാസ റാവു പ്രകാശനം ചെയ്യും. മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ആദ്യപ്രതി ഏറ്റുവാങ്ങും. വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗം ആ‍ർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്രൊഫ. വി.ആ‍ർ. മുരളീധരൻ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL