
കൊച്ചി: സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനത്തെക്കുറിച്ച് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം എഴുത്തുകാരനായ കമലേഷ് ഡി. പട്ടേൽ (ഡാജി) ഉദ്ഘാടനം ചെയ്തു. അയർലൻഡ് എ.എസ്.ഇ.എം ഹോണറബിൾ ചെയർമാൻ പ്രൊഫ. സീമസ് ഓ ട്വാമ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് എ. ബിൻ ഫഹദ്, എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ആദി ശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ഡോ. എം. എസ്. മുരളി, ഡോ. ജേക്കബ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. 8ന് സമ്മേളനം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |