SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

മോഷണക്കേസ് 15ശതമാനം കൂടി ചോർ 'ഹൈ'

theif

കൊച്ചി: മോഷണത്തിനിടെ ആക്രമിച്ച് കൊല്ലാനും മടിക്കാത്ത കുറുവാ സംഘങ്ങൾ മുതൽ തദ്ദേശീയരായ കള്ളന്മാരെല്ലാം വിഹരിക്കുകയാണ് സംസ്ഥാനത്ത്. ഒമ്പത് വർഷത്തിനിടെ മോഷണക്കേസ് കൂടിയത് 15 ശതമാനം ! ഭൂരിഭാഗം സംഭവങ്ങളിലും പ്രതികളെ പിടികൂടിയെന്നതാണ് ആശ്വാസം. 2024 നവംബർ വരെ 4842 മോഷണക്കേസുകൾ സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തു. ഡിസംബറിലെ കണക്കുകൂടി ചേരുമ്പോൾ എണ്ണം 50,000 പിന്നിടും. 2016 ൽ കേസുകൾ 3936.

കഴിഞ്ഞ വർഷം അവസാനമാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളെ കുറുവാ സംഘം വിറപ്പിച്ചത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കുറവാ പേടിയകന്നു. എന്നാൽ മോഷണശ്രമങ്ങൾക്കും മോഷണത്തിനും കുറവില്ല. കൊച്ചിയിൽ മോഷണക്കേസുകൾ താഴേക്കാണ്. 2021ൽ 306 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 50 ൽ താഴെയാണ് കൊച്ചിയിലെ മോഷണക്കേസ്. ശക്തമായ പൊലീസ് നിരീക്ഷണമാണ് കേസ് കുറയാനൊരു കാരണം. രജിസ്റ്റർ ചെയ്ത കേസുകൾ അധികവും ഇരുചക്രവാഹന മോഷണങ്ങളാണ്.

 വർഷം - കേസ്
• 2016- 3636
• 2017-3844
• 2018 -3651
• 2019 -3401
• 2020 -2418
• 2021 -3119
• 2022 -3943
• 2023- 4686
• 2024 -4842

അന്യസംസ്ഥാന തൊഴിലാളിയെ പറ്റിച്ചു

കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയുടെ ഒരുവർഷത്തെ സമ്പാദ്യം മോഷ്ടിച്ച് കടന്ന് മലയാളി സംഘം. എറണാകുളം ഹൈക്കോടതി പരിസരത്തെ ജ്യൂസുകടയിലെ ജോലിക്കാരനായ അസം സ്വദേശി അബ്ദുൾ ഇസ്ലാമിന്റെ 1,08,000 രൂപയാണ് മോഷ്ടിച്ചത്. സംഭവത്തിൽ അബ്ജുൾ ഇസ്ലാമിന്റെ പരിചയക്കാരായ മൂന്ന് പേർക്ക് എതിരെ നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. 10ന് രാത്രിയായിരുന്നു കേസിനാസ്പമായ സംഭവം. അയ്യപ്പൻകാവിന് സമീപം അബ്ദുൾ ഇസ്ലാമും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നായിരുന്നു മോഷണം.ഏതാനും വർഷം മുമ്പ് കൊച്ചിയിൽ എത്തിയ അബ്ദുൾ ഇസ്ലാം ജ്യൂസുകടയിൽ രാപ്പൽ ജോലിയെടുത്താണ് പണം സമ്പാദിച്ചത്. ഇയാളെ അടുത്തറിയാവുന്ന പ്രതികൾക്ക്, പണം വീട്ടിൽതന്നെയാണ് സൂക്ഷിക്കുന്നതെന്നും അറിയാമായിരുന്നു. സംഘടിച്ചെത്തിയ പ്രതികൾ ഈസമയം വീട്ടിലുണ്ടായിരുന്ന അബ്ദുൾ ഇസ്ലാമിന്റെ സുഹൃത്തിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അതേസമയം, അന്യസംസ്ഥാനക്കാർ തന്നെയാകും പ്രതികളെന്ന സംശയവുമുണ്ട്. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL