
കൊച്ചി : നട്ടെല്ലിനുണ്ടാകുന്ന സ്കോളിയോസിസ് രോഗം നേരത്തേ കണ്ടെത്താൻ വി.പി.എസ് ലേക്ഷോർ നടത്തുന്ന ഒരുമാസത്തെ ക്യാമ്പ് ഇന്ന് തുടങ്ങും. നടുവ് വേദന, കഴുത്ത് വേദന, കുട്ടികളിലെ നട്ടെല്ലിലെ വളവ് , കൂന് തുടങ്ങിയവയ്ക്കുള്ള പരിശോധനകളും ചികിത്സയും ലഭ്യമാകും. നട്ടെല്ലിന്റെ എം.ആർ.ഐ സ്കാൻ, എക്സ്റേ, ലാബ് ടെസ്റ്റ് തുടങ്ങിയവയ്ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി ഡയറക്ടർ ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫെബ്രുവരി 15ന് സമാപിക്കും. ഫോൺ: 7594001279.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |