
കൊച്ചി: കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ 26-ാം സംസ്ഥാന സമ്മേളനം 17, 18 തീയതികളിൽ എറണാകുളത്ത് നടക്കും. 17ന് രാവിലെ അദ്ധ്യാപക ഭവനിൽ സംസ്ഥാന പ്രസിഡന്റ് കെ. സിജു പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് 'ഹയർസെക്കൻഡറിയെ ഇല്ലാതാക്കുന്ന പൊതുവിദ്യാഭ്യാസ ഏകീകരണം' എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാറും തുടർന്ന് പ്രതിനിധി സമ്മേളനവും നടക്കും. 18ന് രാവിലെ 10ന് ആശിർഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സിജു, ജനറൽ സെക്രട്ടറി കെ.കെ. ശ്രീജേഷ്കുമാർ, ട്രഷറർ വി.എസ്. സുനിൽ, വി.പി. സാജൻ, കെ.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |