SignIn
Kerala Kaumudi Online
Friday, 23 October 2026 6.33 PM IST

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും: മന്ത്രി ആർ. ബിന്ദു

bindu

കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളും പരിമിതികളും മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. കുസാറ്റിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. കരിക്കുലം പരിഷ്‌കരണവും നാലുവർഷ ബിരുദ പ്രോഗ്രാമും എല്ലാം ശ്രമങ്ങളുടെ ഭാഗമാണ്. പാഠ്യപദ്ധതികൾക്ക് അനുസൃതമായി അദ്ധ്യാപന രീതിയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് മന്ത്രി പറ‌ഞ്ഞു.

 രാജ്യാന്തരനിലവാരം ഉറപ്പാക്കും: മന്ത്രി ബാലഗോപാൽ


വിദേശ രാജ്യങ്ങളിലേതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നൂതനമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പ്രദാനം ചെയ്യുന്നുണ്ട്. ഭാവിയുടെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സ്വാതന്ത്ര്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL