SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

വഖഫ് നിയമ ഭേദഗതിയോടെ മുനമ്പം പ്രശ്നപരിഹാരം: മന്ത്രി ജോർജ് കുര്യൻ 

george-kurian

കൊച്ചി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസാകുന്നതോടെ മുനമ്പം ഉൾപ്പെടെയുള്ള വഖഫ് അധിനിവേശങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
94 ദിവസമായി നിരാഹാരസമരം നടത്തുന്ന മുനമ്പം നിവാസികൾക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തിന് ബി.ജെ.പി യുടെയും കേന്ദ്ര സർക്കാരിന്റെയും പിന്തുണ ഉറപ്പു നൽകി.

മന്ത്രിയെ വികാരി ഫാ. ആന്റണി സേവിയർ, സമരസിമതി ചെയർമാൻ സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, ജിൻസി തുടങ്ങിയവർ സ്വീകരിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജെയ്‌സൺ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ.കെ. വേലായുധൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ.എസ്. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം അനിൽ, മണ്ഡലം ഭാരവാഹികളായ വിനിൽ, ഷിബിൻ ലാൽ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL