SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ഡ്രൈവർക്ക്  ആദരം

driver

ആലുവ: കെ.​എ​സ്.​ആ​ർ.​ടി.​സി​ ആലുവ ഡിപ്പോയിലെ ഡ്രൈവർ കെ.ജെ. ഷാജിക്ക് യാത്രക്കാരുടെ വക ആദരവ്. ജോലി ചെയ്യുന്ന സ്ഥാപനത്തോടെന്ന പോലെ യാത്രക്കാരോടും പൊതുസമൂഹത്തോടുമെല്ലാം സ്നേഹത്തോടെ ഇടപെടുന്നതിനാണ് യാത്രക്കാർ ചേർന്ന് ആദരം ഒരുക്കിയത്. ആ​ലു​വ​ -തൃ​പ്പൂ​ണി​ത്തു​റ​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​ബ​സി​ലെ​ ​ഡ്രൈ​വ​റായ​ ​ഷാ​ജി​യെ​ ആ​ലു​വ​യി​ൽ​ ​നി​ന്ന് ​രാ​വി​ലെ​ 6.30​ന് പുറപ്പെടുന്ന ​ട്രിപ്പിലെ​ ​സ്ഥി​രം​ ​യാ​ത്ര​ക്കാ​രാ​ണ് ​ആ​ദ​രിച്ചത്. ഇന്നലെ പുലർച്ചെ 6.10ന് നട​ന്ന​ ​ആ​ദ​ര​വ് ​യോ​ഗ​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ഉദ്യോഗസ്ഥരായ രാജേഷ് പൊന്നാടയണിച്ചു. ​ഇ​ൻ​സ്പെ​ക്ട​ർ​ ​കെ.​എം.​ ​രാ​ജീ​വ് ​ഉപഹാരം കൈമാറി. യാത്രക്കാർ ഷാജിക്ക് മൊബൈൽ ഫോൺ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL