SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

തൊ​ഴ​ലി​ത്ത​റ​വാ​ട്ടിൽ ഇ​ര​ട്ട​മാം​ഗ​ല്യ​ ​സ​ന്തോ​ഷം

twins

പെ​രു​മ്പാ​വൂ​ർ​:​ ​ചേ​രാ​ന​ല്ലൂ​ർ​ ​തൊ​ഴ​ലി​ത്ത​റ​വാ​ട് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​ര​ട്ട​ ​സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു.​ ​ത​റ​വാ​ട്ടി​ലെ​ ​ഇ​ര​ട്ട​ക​ളാ​യ​ ​അ​രു​ണി​ന്റെ​യും​ ​ആ​ന​ന്ദി​ന്റെ​യും​ ​വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ​ല്ലാം​ ​കൗ​തു​ക​ത്തോ​ടെ​യാ​ണ് ​വ​ധൂ​വ​ര​ന്മാ​രെ​ ​നോ​ക്കി​നി​ന്ന​ത്.​ ​കാ​ഴ്ച​യി​ൽ​ ​ഒ​രു​പോ​ലെ​യു​ള്ള​ ​അ​രു​ണി​ന്റെ​യും​ ​ആ​ന​ന്ദി​ന്റെ​യും​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​കൈ​ ​പി​ടി​ച്ചെ​ത്തി​യ​തും​ ​ഇ​ര​ട്ട​സ​ഹോ​ദ​രി​മാ​രാ​യ​ ​കൊ​ല്ലം​ ​അ​ഞ്ച​ൽ​ ​കോ​ട്ടു​ക്ക​ലി​ൽ​ ​നി​ന്നു​ള്ള​ ​ആ​ര്യ​യും​ ​ആ​ർ​ദ്ര​‌​യും.
ചേ​രാ​ന​ല്ലൂ​ർ​ ​തൊ​ഴ​ലി​ ​വീ​ട്ടി​ൽ​ ​അ​ശോ​ക​ന്റെ​യും​ ​ര​മ​ണി​യു​ടെ​യും​ ​മ​ക്ക​ളാ​യ​ ​അ​രു​ണി​നും​ ​ആ​ന​ന്ദി​നും​ ​ഒ​രേ​യൊ​രു​ ​നി​ർ​ബ്ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​ത​ങ്ങ​ളു​ടെ​ ​ജീ​വി​ത​സ​ഖി​ക​ളാ​യെ​ത്തു​ന്ന​വ​രും​ ​ഇ​ര​ട്ട​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന്.​ 24​ ​വ​യ​സ് ​മു​ത​ൽ​ ​വി​വാ​ഹാ​ലോ​ച​ന​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ഇ​രു​വ​രും​ ​ത​ങ്ങ​ളു​ടെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ന്നു.​ ​ഒ​ടു​വി​ൽ,​​​ ​ത​ങ്ങ​ളു​ടെ​ ​ഭ​ർ​ത്താ​ക്ക​ന്മാ​ർ​ ​ഇ​ര​ട്ട​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മു​ള്ള​ ​ആ​ര്യ​യും​ ​ആ​ർ​ദ്ര​‌​യും​ ​ഇ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലേ​ക്കെ​ത്തി.​ ​
നി​ശ്ച​യം​ ​ക​ഴി​ഞ്ഞ് ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​അ​രു​ൺ​ ​ആ​ര്യ​യെ​യും​ ​ആ​ന​ന്ദ് ​ആ​ർ​ദ്ര​യെ​യും​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ​ഇ​റ്റ​ലി​യി​ലാ​ണ് ​അ​രു​ണി​ന് ​ജോ​ലി.​ ​ആ​ന​ന്ദ് ​ആ​ലു​വ​യി​ലെ​ ​ക​ന​ക​ ​പോ​ളി​മേ​ഴ്സി​ൽ​ ​ജോ​ലി​ക്കാ​ര​നാ​ണ്.​ ​ബി​എ​ഡ് ​ബി​രു​ദ​ധാ​രി​ക​ളാ​ണ് ​ആ​ര്യ​യും​ ​ആ​ർ​ദ്ര​‌​യും.​ ​ഇം​ഗ്ലീ​ഷ് ​അ​ക്കാ​ഡ​മി​ ​എ​ന്ന​ ​പേ​രി​ൽ​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ഒ​രു​ ​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​നം​ ​ന​ട​ത്തു​ക​യാ​ണ് ​ഇ​രു​വ​രും.​ ​അ​ശോ​ക​നും​ ​ര​മ​ണി​ക്കും​ ​മാ​ത്ര​മ​ല്ല,​​​ ​മ​ക്ക​ളു​ടെ​ ​താ​ത്പ​ര്യം​ ​പോ​ലെ​ ​ഇ​ര​ട്ട​ക​ളെ​ ​ക​ണ്ടെ​ത്തി​ ​ന​ൽ​കി​യ​തി​ന്റെ​ ​സ​ന്തോ​ഷം.​ ​ആ​ര്യ​യു​ടെ​യും​ ​ആ​‍​ർ​ദ്ര​‌​യു​ടെ​യും​ ​മാ​താ​പി​താ​ക്ക​ളാ​യ​ ​കോ​ട്ടു​ക്ക​ൽ​ ​സോ​മ​ൻ​ ​ഉ​ണ്ണി​ത്താ​നും​ ​ജ​യ​യും​ ​അ​തേ​ ​ആ​ന​ന്ദ​ത്തി​ലാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL