
ഫോർട്ട് കൊച്ചി: ലഹരി വസ്തുക്കളുടെ നിർമാർജനത്തിനായി പൊലീസ്, എക്സൈസ് വകുപ്പുകൾ നടപടി ശക്തമാക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഞാറക്കലിൽ പണി പൂർത്തിയായ ഓവർ ഹെഡ് വാട്ടർ ടാങ്കിൽ വെള്ളം നിറക്കാൻ നടപടി വേണം. പൊതു മരാമത്ത് റോഡ് നവീകരിക്കുമ്പോൾ കാനകൾ പൊക്കം കൂട്ടി നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണം. എളങ്കുന്നപ്പുഴ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സമയക്രമം അനുസരിച്ച് പൂക്കാട് ബസ് റൂട്ട് പുന:ക്രമീകരിക്കണം, ഫോർട്ട്കൊച്ചി ബസുകൾ ആസ്പിൻ വാൾ വഴി സർവീസ് നടത്തണം ,മുദ്രപത്ര ക്ഷാമം പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളും താലൂക്ക് വികസന സമിതിയിൽ ഉയർന്നു. പി.പി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |