
കൊച്ചി: കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ (കെ.എസ്.ടി.എഫ്) ജില്ലാ സമ്മേളനം തമ്മനം സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ഡോ. വി. നിത്യാനന്ദഭട്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എഫ് ജില്ല പ്രസിഡന്റ് അഭിലാഷ് ടി. പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് ടി. പ്രതാപ് (പ്രസിഡന്റ്), രഞ്ജൻ ബാലു(വൈസ് പ്രസി), കെ.എസ്. സന്ദീപ് ( സെക്രട്ടറി), കെ.ടി. ആതിര (ട്രഷറർ) എന്നിവരാണ് കെ.എസ്.ടി.എഫ് (പ്രൈവറ്റ് ) ഭാരവാഹികൾ. ഡോ. ഇ.ഡി. പുഷ്പലത(പ്രസിഡന്റ്), സന്ധ്യ കുഞ്ഞമ്മ (വൈസ് പ്രസി), എം.എം. രേവതി ( സെക്രട്ടറി ), ദീപ്തി മുരളീധരൻ (ട്രഷറർ) എന്നിവരാണ് ഡിപ്പാർട്ട്മെന്റ് വിഭാഗം ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |