
അങ്കമാലി: കർഷകഭേരി അഞ്ചാം ഘട്ടത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുന്ന ആയിരത്തിയൊന്ന് ഏത്തവാഴകൃഷിയുടെ കറുകുറ്റി മേഖലാതല ഉദ്ഘാടനം കർഷകഭേരി ഏരിയാ ചെയർമാൻ കെ.പി റെജീഷ് നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം ലിന്റോ ആന്റണിയുടെ കൃഷിയിടത്തിലായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ മേഖലാ പ്രസിഡന്റ് യദു കൃഷ്ണ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്പാക്കൽ, മേഖലാ സെക്രട്ടറി ജിജൊ പൗലോസ്, കർഷകഭേരി മേഖലാ കൺവീനർ ഗ്രേസി സെബാസ്റ്റ്യൻ, കോർഡിനേറ്റർ കെ.കെ ഗോപി, അപർണ്ണ സുകുമാരൻ, ബൈജു പറപ്പിള്ളി, ലിന്റോ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |