
തൃപ്പൂണിത്തുറ: പൂണിത്തുറ ഹരിത സൊസൈറ്റിയുടേയും അയ്യങ്കാളി റോഡ് റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കണിവെള്ളരി കൃഷി ആരംഭിച്ചു. പൂണിത്തുറ അയ്യങ്കാളി റോഡിന് സമീപം നടന്ന ചടങ്ങിൽ കണിവെള്ളരിയുടെ തൈകൾ കുടുബശ്രീ 50-ാം ഡിവിഷൻ ചെയർമാൻ രാധിക ബാബുവിന് നൽകി ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. ഹരിത സൊസൈറ്റി സെക്രട്ടറി കെ.ജി. പ്രദീപ്കുമാർ, കമ്മിറ്റി അംഗങ്ങളായ ആർ.പി. പിള്ള, കെ.വി. രാജശേഖരൻ, അയ്യങ്കാളി റോഡ് റെസി. അസോ. സെക്രട്ടറി ടി.എം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |