
പറവൂർ: പറവൂർ താലൂക്ക് ആശുപത്രിക്ക് എതിർവശത്തുള്ള ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ മോഷണം. 25,700 രൂപ നഷ്ടപ്പെട്ടു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മെഡിക്കൽ ഷോപ്പിന്റെ പുറകുവശത്തെ ഭിത്തി തുരന്ന് മോഷ്ടാവ് അകത്ത് കടന്നത്. മുഖം മുണ്ടുകൊണ്ട് മറച്ച് മോഷണം നടത്തുന്നയാളുടെ സി.സി. ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. രാത്രി 12 വരെ കട പ്രവർത്തിച്ചിരുന്നു. മരുന്ന് വില്പന നടത്തിയ തുക മേശയിലാണ് സൂക്ഷിച്ചിരുന്നത്. മേശ പൂട്ടിയിരുന്നില്ല. മേശപ്പുറത്ത് വലിയ കത്തി ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം സ്വദേശി മേജർ രാജേഷാണ് ഉടമ. ഫോറൻസിക് സംഘം പരിശോധന നടത്തി. പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |