
പെരുമ്പാവൂർ: കുറുപ്പംപടിയിലെ കൗൺസലിംഗ്, ഗൈഡൻസ്, ട്രെയിനിംഗ് സെന്റർ സൈനെറ സെന്റ് കുര്യാക്കോസ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ബോർഡ് പരീക്ഷാ തയ്യാറെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള സെമിനാറിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. പരിപാടിയിൽ പട്ടിമറ്റം മാർ കൂറീലോസ് സ്കൂളിലെ അദ്ധ്യാപകനും അക്കാഡമീഷ്യനുമായ ബിജു മാത്യു, സെന്റ് കുര്യാക്കോസ് കോളേജിലെ സൈക്കോളജി വിഭാഗം അദ്ധ്യാപകനും കൗൺസിലറുമായ ഫാ. എൽദോസ് കെ. ജോയ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അമിത എ.എസ്, മിലൻ ബെന്നി, റീനു പി.എസ്, നോഹീൻ സിജോ, ബേസിൽ ഫിലിപ്പ്, സ്നേഹ സി.എസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |