
കൊച്ചി: തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 5, 11 ക്ലാസുകളിലേക്കുള്ള മുഴുവൻ സീറ്റിലും 6, 7, 8, 9 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലും പട്ടിക വിഭാഗത്തിൽപ്പെട്ട കായിക താരങ്ങൾക്ക് പ്രവേശനം ലഭിക്കും. അത്ലറ്റിക്സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്സ്, ഫുട്ബാൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുക. മുഴുവൻ ചെലവും സർക്കാർ വഹിക്കും. ഫെബ്രുവരി 4 ന് രാവിലെ 8 മുതൽ തേവര എസ്.എച്ച് കോളേജിലാണ് ജില്ലയിലെ ട്രയൽസ്. ദേശീയ – സംസ്ഥാന – ജില്ലാതല വിജയികൾക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തിൽ നേരിട്ട് പ്രവേശനം നൽകും. വിവരങ്ങൾക്ക്: 7356075313, 9744786578.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |