SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

4,025 ചെല്ലാനുകൾ തീർപ്പാക്കി: പിഴയായി ലഭിച്ചത് 33.36 ലക്ഷം

chellanam

കാക്കനാട്: മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്ന് ജില്ലയിലെ ആർ.ടി ഓഫീസുകളിലും ജോയിന്റ് ആർ.ടി ഓഫീസുകളിലുമാ യി നടത്തിയ ഇ ചെല്ലാൻ അദാലത്ത് സമാപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 4,025 ചലാനുകൾ തീർപ്പാക്കി. ഇതുവഴി 3,336,750രൂപ പിഴയായും ലഭിച്ചു. എറണാകുളം, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എറണാകുളം, മോ ട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, നോർത്ത്‌ പറവൂർ, ആലുവ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു അദാലത്ത്.

മോട്ടർ വാഹന വകുപ്പിന്റെ കൗണ്ടറുകളിൽ തീർപ്പാക്കിയ 2452 ചെല്ലാൻനുകൾ വഴി 2,482,750 രൂപ പിഴ ഈടാക്കി. പൊലീസ് കൗണ്ടറുകളിൽ 1573 ചെല്ലാനുകൾ തീർപ്പാക്കി. 8,540,00 രൂപ പിഴയിനത്തിൽ ലഭിച്ചു. വർഷങ്ങളായി ഗതാഗത നിയമം ലംഘിച്ചതിനുള്ള കേസുകളുടെ പിഴയാണ് സ്വീകരിച്ചത്. ഇതോടെ 4025 വാഹനങ്ങൾ കേസുകൾ നിന്ന് ഒഴിവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RTO POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL