SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

ഫോബ്‌സ് പട്ടിക: ആക്രി ആപ്പ്

akri

കൊച്ചി: ആഗോള പ്രസിദ്ധീകരണമായ ഫോബ്‌സ് മാസികയുടെ പ്രോമിസിംഗ് സ്റ്റാർട്ടപ്പ് പട്ടികയിൽ ആദ്യ 100ൽ മലയാളി സ്റ്റാർട്ടപ്പായ ആക്രി ആപ്പ് ഇടംപിടിച്ചു. സുസ്ഥിര മാലിന്യ നിർമ്മാർജ്ജനമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പായ ആക്രി ആപ്പ് നടപ്പാക്കുന്നത്. ആക്രി ആപ്പ് വഴി പതിനായിരം ടൺ മാലിന്യം കൈകാര്യം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആക്രി സേവനമുളളത്. 87 നഗരസഭകളിലും രണ്ട് കോർപ്പറേഷനുകളിലും കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സ്ഥാപകൻ സി. ചന്ദ്രശേഖർ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയുമായി ചേർന്നാണ് ആക്രി ആപ്പ് പ്രവർത്തിക്കുന്നത്. അമേരിക്കൻ എംബസിയുടെ നെക്‌സസ് പരിപാടിയിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AKRI AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL