
വൈപ്പിൻ: സാഹിത്യകാരനും ചിന്തകനുമായിരുന്ന പി.കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ മാർച്ച് രണ്ടിന് സ്വദേശമായ എടവനക്കാട് നടത്തും. ശ്രീനാരായണ സാമൂഹ്യസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘം ഹാളിൽ വൈകിട്ട് 5 ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് പി.ജെ. നിഷിൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനുവിനെ ചടങ്ങിൽ ആദരിക്കും. സുനിൽ പി. ഇളയിടം, ഡോ. അമൽ സി രാജ്, സദേഷ് എം രഘു, പഞ്ചായത്ത് പ്രസിഡന്റ് അസീന അബിദുൾ സലാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, ബിന്ദു ബെന്നി, കൺവീനർ പി.സി. അരവിന്ദാക്ഷൻ, സംഘം സെക്രട്ടറി കെ.ആർ. സന്തോഷ് എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |