
കൊച്ചി: സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് സി.എം.എഫ്.ആർ.ഐ കണ്ടൽ തൈകൾ വിതരണം ചെയ്തു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐ.സി.എ.ആർ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിതരണം. ബൊൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിശീലന കോഴ്‌സിൽ പങ്കെടുക്കാനെത്തിയ ഗവേഷകരാണ് കണ്ടൽ തൈകൾ വിതരണം ചെയ്തത്. തൈകൾ നട്ടുപിടിപ്പിച്ച് കണ്ടൽകാടുകളാക്കി വികസിപ്പിക്കാൻ വിദ്യാർത്ഥികളോട് നിർദേശിച്ചു. ഇതിന്റെ വളർച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാർഗനിർദേശം നൽകി സി.എം.ഫ്.ആർ.ഐ വിദ്യാർത്ഥികളെ സഹായിക്കും. കോഴ്‌സ് ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |