
കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 22, 23 തീയതികളിൽ എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
22ന് വൈകിട്ട് നാലിന് താത്ക്കാലിക ജീവനക്കാരുടെ സംഗമവും സെമിനാറും നടക്കും. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനം 23ന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്. അനിൽ, സി.ജെ. നന്ദകുമാർ, യു.ബി.ഐ.ഇ.എഫ് പ്രസിഡന്റ് എം. ബിനു, ജനറൽ കൺവീനർ അജി ജോർജ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |