
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളനം ഏപ്രിൽ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജോസിൽ നിന്ന് പ്രസ്ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ ഏറ്റുവാങ്ങി.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ. മോഹനൻ, ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി സി.കെ. ഗിരി, സംസ്ഥാന കമ്മിറ്റി അംഗം പി.വി. സുകുമാരൻ, ജില്ലാ കമ്മിറ്റിയംഗം കെ.ജെ. ജോൺ, നോർത്ത് ബ്ലോക്ക് സെക്രട്ടറി പി.കെ. വേണു, നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ഡി.ജി. സുരേഷ്, കൊച്ചി ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി എം.വി. സുരേഷ്, ജില്ലാ ഓഡിറ്റർ കെ.ആർ. മുരളീധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |