
കൊച്ചി: എക്‌സംറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർക്ക് ഹയർ ഓപ്ഷൻ കൊടുക്കേണ്ടന്ന ഇ.പി.എഫ്.ഒ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണന്ന് ഓൾ ഇന്ത്യാ ഇ.പി.എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം ആരോപിച്ചു . 2022 നവംബർ പതിനൊന്നിലെ സുപ്രീം കോടതി വിധിയിൽ വേർതിരിവില്ലാതെ ജോയിന്റ് ഓപ്ഷൻ നൽകി ഉയർന്ന പെൻഷൻ അനുവദിക്കാമെന്നു വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബേബി, കെ.എ. റഹ്മാൻ, ജോർജ് തോമസ്, എസ്. ജയകുമാർ, പി.ജെ. തോമസ്, ഡോ.വി. ജയചന്ദ്രൻ, വിജിലൻ ജോൺ, സുരേഷ് ബാബു, കിഷോർ, അബ്ദുൾ റഷീദ്, ജയമോഹൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |