
തൃപ്പൂണിത്തുറ: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ കോൺഗ്രസ് തൃപ്പൂണിത്തുറ എരൂർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടമ വില്ലേജ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് പി.എം. ബോബൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ മുഖ്യപ്രഭാഷണം നടത്തി. എരൂർ മണ്ഡലം പ്രസിഡന്റ് കെ. കേശവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദ് കെ. ഉദയൻ, നഗരസഭാ കൗൺസിലർ ഡി.അർജുനൻ, ശ്രീലത മധുസൂദനൻ. ജയകുമാർ, ദേവിപ്രിയ ഉണ്ണിക്കൃഷ്ണൻ, കനക വേലായുധൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |