
കടവന്ത്ര: മുട്ടത്തിൽ ലയിൻ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ 27-ാമത് വാർഷിക പൊതുയോഗം കൗൺസിലർ ആന്റണി പൈനുതറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വി.വി. സുരേഷ്, ടി.എസ്. മാധവൻ, സി.വി. ഉത്തമൻ, റെജിമോൾ ശ്യാമള കാർത്തിക്, കെ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനമൈത്രി പൊലീസ് ഇൻസ്‌പെക്ടർ സി.വി ഉത്തമനെയും എയ്ബൽ സേവ്യറിനെയും ആദരിച്ചു.
ഭാരവാഹികളായി എസ്.ഡി. ഗോപാലകൃഷ്ണൻ (പ്രസിഡന്റ് ), ശ്യാമള കാർത്തിക് (സെക്രട്ടറി), കെ.എസ്. ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ് ), ആനി തോമസ് (ജോയിന്റ് സെക്രട്ടറി), രാജൻ കുറ്റിയിൽ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |