കുറുപ്പംപടി: 87-ാം വയസിലും തൊഴിലുറപ്പ് പദ്ധതിയിൽ സജീവമായി തുടരുന്ന മുടക്കുഴ പഞ്ചായത്ത് 6 -ാം വാർഡ് തുരുത്ത് തൊറോപ്പടി വീട്ടിൽ കാർത്ത്യായനിക്ക് ആദരം. തൊഴിലുറപ്പ് തൊഴിലാളികളുടെ സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയിൽ വാർഡ് മെമ്പറും പ്രസിഡന്റുമായ പി.പി. അവറാച്ചൻ കാർത്ത്യായനി അമ്മയെ പൊന്നാട അണിയിച്ചു. ഈ സാമ്പത്തിക വർഷവും 100 തൊഴിൽ ദിനങ്ങളിലേക്ക് അടുക്കുകയാണ് കാർത്ത്യായനി. ചടങ്ങിൽ ആർ.ഇ.ജി.എസ് ഡാറ്റാ എൻട്രി ക്ലർക്ക് സൗമ്യ ജോഷി, ജോയ്സി സാജു, വൽസ മലേക്കുടി, ലിജി കുമാരൻ, ജിസ്മി, ജിമ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |