
വൈപ്പിൻ: എറണാകുളം ജില്ലാ കളക്ടർ ചെയർമാനായി ആലപ്പുഴ, എറണാകുഴം, തൃശൂർ ജില്ലകളിലെ പൊക്കാളിനില വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ പൊക്കാളി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കൃഷി വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും ചർച്ചചെയ്ത് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് വേണ്ടി ഏകദിന ശില്പശാല നടത്തും.
25ന് രാവിലെ 9.30ന് കുഴുപ്പിള്ളി സഹകരണനിലയം ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. മൂന്ന്‌വർഷത്തേക്ക് പൊക്കാളികൃഷി ആനുപാതികമായി വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുകയെന്ന് പി.വി. ലാജു, ഷേർലി സഖറിയാസ്, വി.പി. സിന്ധു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |