
വൈപ്പിൻ:മത്സ്യ കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി മഞ്ഞനക്കാട് ബോട്ട് ജട്ടി കടവിൽ മത്സ്യ കുഞ്ഞുങ്ങളെനിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. ഡോണോ കാര ചെമ്മീൻ കുഞ്ഞുങ്ങളെയും കരിമീൻ കുഞ്ഞുങ്ങളെയും പുഴയിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷിൽഡ റിബേരോ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ വാളുരാൻ, അംഗം ജോർജ്ജ് , ഫിഷറീസ് എക്സ്റ്റെൻഷന് ഓഫീസർമാരായ സീതാലക്ഷ്മി, ബി.എസ് കുമാരി, എൻ.അഭിരാമി എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |