
പെരുമ്പാവൂർ: എറണാകുളം റൂറൽ ജില്ലാ പൊലീസ് ക്രിക്കറ്റ് കാർണിവലിന് പെരുമ്പാവൂരിൽ തുടക്കമായി. ആശ്രമം സ്കൂൾ മൈതാനിയിൽ ലീഗ് അടിസ്ഥാനത്തിലാണ് മത്സരം. പെരുമ്പാവൂർ ,ആലുവ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം എന്നീ സബ്ഡിവിഷനുകളിൽ നിന്ന് പതിനഞ്ച് പൊലീസ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മത്സരങ്ങൾ ഒരു മാസം നീണ്ടു നിൽക്കും. പൊലീസുദ്യോസ്ഥരുടെ മാനസിക ഉല്ലാസത്തിനും കായിക ക്ഷമത നിലനിറുത്തുന്നതിനുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഫുട്ബാൾ, വോളിബാൾ മത്സരങ്ങളും നടക്കുന്നുണ്ട്. ആലുവ, കോലഞ്ചേരി എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഗെയിമുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |