
കൊച്ചി: ജില്ലയിൽ ഡിജിറ്റൽ റീസർവേ നടപടികൾ അതിവേഗം മുന്നോട്ട്. ആദ്യഘട്ടത്തിൽ 13 വില്ലേജുകളും പൂർത്തീകരിച്ച് രണ്ടാം ഘട്ടം പുരോഗമിക്കുന്നു. അഞ്ച് വില്ലേജുകളിലെ ഡിജിറ്റൽ റീ സർവേ രണ്ടാം ഘട്ടത്തിൽ പൂർത്തിയായി.
കണയന്നൂർ താലൂക്കിൽ നാലും മൂവാറ്റുപുഴയിൽ മൂന്നും കോതമംഗംലത്ത് ഒന്നും കൊച്ചിയിൽ അഞ്ചും വില്ലേജുകളിലാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയത്. കുന്നത്തുനാട് താലൂക്കിൽ രണ്ടും ആലുവ, മൂവാറ്റുപുഴ, കണയന്നൂർ എന്നിവിടങ്ങളിൽ ഓരോ വില്ലേജിലും പൂർത്തിയായി.
ഏഴ് താലൂക്കുകളിലായി 127 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ. എട്ട് ഘട്ടങ്ങളിലായി നാല് വർഷം കൊണ്ട് പൂർത്തിയാകുക. സർവേ അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് സൂപ്രണ്ടുമാരും 16 ഹെഡ് സർവേയർമാരും നേതൃത്വം നൽകുന്ന ഡിജിറ്റൽ റീ സർവേയിൽ നാനൂറിലേറെ റവന്യൂ ഉദ്യോഗസ്ഥരാണുള്ളത്.
ഏകദേശം എല്ലാ വില്ലേജുകളിലും സർവേ വിവരങ്ങൾ ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തി. അധിക ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡിജിറ്റൽ റീസർവേ
കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും ബാക്കി ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷന്റെ (ഇ.ടി.എസ്) സഹായത്തോടെയും 70 ശതമാനം വരെ കോർസ്, 20 ശതമാനം ഇ.ടി.എസ്, ശേഷിക്കുന്നത് ഡ്രോൺ എന്നിങ്ങനെയാണ് ഡിജിറ്റൽ റീസർവേ. ടോട്ടൽ സ്റ്റേഷൻ, ആർ.ടി.കെ, ഡ്രോൺ തുടങ്ങി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ നടക്കുന്നത്. 110 ആർ.ടി.കെ (റിയൽ ടൈം കൈനമാറ്റിക് മെഷീൻ), 13 ആർ.ടി.എസ് (റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ) എന്നിവയുപയോഗിച്ചാണ് റീ സർവേ.
ഡിജിറ്റൽ റീസർവേ
(വില്ലേജ്, ബ്രാക്കറ്റിൽ താലൂക്ക് )
ആദ്യ ഘട്ടം
കണയന്നൂർ, തിരുവാങ്കുളം, പൂണിത്തുറ, ആമ്പല്ലൂർ (കണയന്നൂർ)
മണീട്, രാമമംഗലം, വാളകം (മൂവാറ്റുപുഴ)
പല്ലാരിമംഗലം (കോതമംഗലം)
മട്ടാഞ്ചേരി, തോപ്പുംപടി, ഫോർട്ട് കൊച്ചി, ഇടക്കൊച്ചി
പള്ളുരുത്തി (കൊച്ചി)
രണ്ടാം ഘട്ടം
മറ്റൂർ (ആലുവ )
മാറമ്പള്ളി, ചേലാമാറ്റം (കുന്നത്തുനാട് )
പാലക്കുഴ (മൂവാറ്റുപുഴ)
തെക്കുംഭാഗം (കണയന്നൂർ)
ജില്ലയിലെ ഡിജിറ്റൽ റീ സർവേ നടപടികൾ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.
മുഹമ്മദ് ഷാഫി
ജില്ലാ അഡ്മിൻ
ഡിജിറ്റൽ റീ സർവേ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |