
പെരുമ്പാവൂർ: കുടുംബശ്രീ വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗര പദ്ധതിപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന അമൃത് മിത്ര പദ്ധതി പെരുമ്പാവൂർ നഗരസഭയിൽ നടപ്പാക്കും. ഒരു വർഷത്തേക്ക് 30 ലക്ഷം രൂപയുടെ പ്രൊജക്ടാണ് 4 മേഖലകളിലായി നടക്കുക.
ജലാശയ നവീകരണം,കളിസ്ഥല നവീകരണം, പ്രോപ്പർട്ടി ടാക്സ് കളക്ഷൻ, വാട്ടർ അതോറിട്ടിയുടെ വാട്ടർ മീറ്റർ റീഡിംഗ് എന്നിവ ഇതിൽ ഉൾപ്പെടും. പെരുമ്പാവൂർ നഗരസഭയിൽ 33 കുടുംബശ്രീ വനിതകൾക്കാണ് തൊഴിൽ ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. സ്കൂളിലെ മൈതാനം ശുചിയാക്കുന്ന പ്രവർത്തനമാണ് ആദ്യം നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |