
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) കേരളഘടകവും ആലുവ ശ്രീനാരായണഗിരി ലൈബ്രറിയും സംയുക്തമായി ബാലസാഹിത്യം, സാഹിത്യത്തിലെ സ്ത്രീസാന്നിധ്യം എന്നീ വിഷയങ്ങളിൽ പ്രഭാഷണ സദസ് നടത്തി. ഇൻസ മുഖ്യരക്ഷാധികാരി ജസ്റ്റിസ് കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ജി ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ, എം.പി.അപ്പന്റെ മകൻ എം.പി. അയ്യപ്പൻ, പി.ഐ. ശങ്കരനാരായണൻ, എം.എസ്.കമാൽ, സുകുമാരി മാരാത്ത്, ഇൻസ വൈസ് പ്രസിഡന്റ് ഡോ. പി.കെ.ജയകുമാരി, രതി മേനോൻ, എസ്.എൻ.എസ്.എസ്. മാനേജർ മായാദേവി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |