
കൊച്ചി: പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. സെപ്തംബർ 20, 21 തീയതികളിൽ തൃപ്പൂണിത്തുറ ശ്രീപൂർണ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. സ്വാഗതസംഘം രൂപീകരണ യോഗം കേന്ദ്ര പ്രസിഡന്റ് എൽ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.എസ്. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹരിനാരായണൻ, സെക്രട്ടറി കെ.എൻ. കൃഷ്ണൻ നമ്പീശൻ, മേഖലാ സെക്രട്ടറി പി.എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: ആർ. എസ്.നമ്പ്യാർ (ചെയർമാൻ), കെ.എൻ. കൃഷ്ണൻ നമ്പീശൻ (ചീഫ് കോർഡിനേറ്റർ), നാരായണൻ വാസുദേവൻ (ജനറൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |