
കൊച്ചി: സ്ത്രീകൾക്ക് സംരക്ഷണം വേണ്ടത് സഹജീവികളിൽ നിന്നാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിത കമ്മിഷന്റെ നേതൃത്വത്തിൽ തൊഴിലിടത്തെ ലൈംഗികചൂഷണത്തിനെതിരായ പോഷ് ആക്ട് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി. തൊഴിലിടങ്ങളിൽ എന്തെങ്കിലും വിധത്തിൽ സ്ത്രീകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അത്തരം പരാതികൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും സതീദേവി പറഞ്ഞു. ഫോറം മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫോറം മാൾ എ.ജി.എം എ.സി.സജീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.പ്രഭ , വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അംഗം എലിസബത്ത് മാമൻ മത്തായി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |