
കൊച്ചി: എറണാകുളം നഗരത്തിലെ ബസ്, ഓട്ടോയാത്രയെക്കുറിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ട്രാഫിക് പൊലീസിന്റെ പ്രത്യേക അദാലത്തിനെ സമീപിക്കാം. ഇടപ്പള്ളി പള്ളിക്ക് മുന്നിലെ സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെയാണ് അദാലത്ത്. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, വിദ്യാർത്ഥികളെ കയറ്റാതിരിക്കുക. കൺസഷൻ നിഷേധിക്കൽ, സ്റ്റോപ്പുകളിൽ നിറുത്താതെ പോവുക, അശ്രദ്ധമായ ഡ്രൈവിംഗ്, ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതിരിക്കുക, അമിത ചാർജ്ജ് തുടങ്ങിയ പരാതികൾ പരിഗണിക്കും. സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ്മെൻറ് യൂണിറ്റ് തൃപ്പൂണിത്തുറ വിംഗ്, സിറ്റി ട്രാഫിക്ക് വെസ്റ്റ് എൻഫോഴ്സ് മെന്റ് യൂണിറ്റ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവരങ്ങൾക്ക് : 0484 2344852
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |