SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

മഹാരാജാസിലെ സുവോളജി മ്യൂസിയം കാണാൻ അവസരം

zollogy

റോയൽ സയൻസ് ഫെസ്റ്റിവൽ ഇന്ന്,

അപൂർവ ശാസ്ത്ര കാഴ്ചകൾ

കൊച്ചി: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജിലെ ലോകപ്രശസ്തമായ സുവോളജി മ്യൂസിയം കാണാൻ പൊതുജനങ്ങൾക്ക് അവസരം. ലോകത്തെ 50 അന്താരാഷ്ട്ര മ്യൂസിയങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് മ്യൂസിയം.

മനുഷ്യപരിണാമത്തിന്റെ വഴി, അലങ്കാര മത്സ്യ പ്രദർശനം, ധ്രുവ ലോകം, രക്തഗ്രൂപ്പ് നിർണയം, സമ്മർദ്ദങ്ങളും സന്തോഷ ഹോർമോണുകളും തുടങ്ങിയ വിവിധ സ്റ്റാളുകളും ഇന്ന് കോളേജിൽ കാണാം.

സയൻസ് ഫോറവും വിവിധ ശാസ്ത്ര വകുപ്പുകളും ചേർന്ന് റോയൽ സയൻസ് ഫെസ്റ്റിവൽ എന്ന പേരിലാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ കോളേജിലെ വിവിധ ശാസ്ത്ര വകുപ്പുകളുടെ നേതൃത്വത്തിലാണ് പ്രദർശനം.

 അതിപുരാതന ഉപകരണങ്ങൾ

ഭൗതികശാസ്ത്ര പരീക്ഷണശാലയിൽ ഉപയോഗിച്ചിരുന്ന 150 വർഷത്തിലധികം പഴക്കമുള്ള അതിപുരാതന ഉപകരണങ്ങളുടെ പ്രദർശനം, 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തിൻ ഉപയോഗിച്ചിരുന്ന ജർമ്മൻ നിർമ്മിത അലക്സാണ്ടർ വെയിംഗ് മെഷീൻ, കിപ്പ് സോൺ ഗാൽവനോ മീറ്റർ, കപ്പലുകളിൽ ദിശാനിർണ്ണയം നടത്തുന്ന ഉപകരണങ്ങൾ, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന സ്റ്റർലിംഗ് ഫാൻ തുടങ്ങിയവ പ്രദർശനത്തിന്റെ ആകർഷണങ്ങളാണ്. 1935ൽ സ്ഥാപിതമായ കെമിസ്ട്രി വിഭാഗത്തിൽ ഗവേഷണത്തിനായി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ശ്രദ്ധേയമാണ്.

 ജ്യോതിശാസ്ത്ര ഉപകരണങ്ങൾ

കണക്കുകൂട്ടലുകൾക്കും അളക്കലുകൾക്കും വേണ്ടി പണ്ടുകാലത്തെ ഉപയോഗിച്ചിരുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങളും വിവിധ ഗണിത മോഡലുകലും കൗതുകകരമായ ഗെയിമുകൾ ഗണിതശാസ്ത്ര വിഭാഗത്തിന്റെ പ്രദർശനത്തിലുണ്ട്. ഗണിതശാസ്ത്രത്തിലെ നൂതന ആശയമായ ഫ്രാക്ടൽസിലെ മോഡൽ സെർപ്പൻസ്കി ട്രയാൻഗിൾ കാണാനും അവസരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL