
കൊച്ചി: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്രൽ എഡ്യൂക്കേഷൻ പദ്ധതിയിൽപ്പെടുത്തി വെർജ് ടാബ് ഡിജിറ്റൽ നോട്ട്ബുക്കുകൾ വിതരണം ചെയ്തു. എക്സ്പഷണൽ ലേണിംഗുമായി സഹകരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ നിർവഹിച്ചു. എയ്ഡ് ചെയർമാൻ ഫാ.റോയി മാത്യു വടക്കേൽ ടാബുകൾ വിതരണം ചെയ്തു. എക്സ്പ്ഷണൽ ലേണിംഗ് സി.ഇ.ഒ ഡോ.ജിനോ ആരുഷി, സഹൃദയ അസിസ്റ്റന്റ് ഡയറക്റ്രർ ഫാ.സിബിൻ മനയമ്പിള്ളി, ഫാ.ക്ലീറ്റസ് ടോം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ സിനോ സേവി അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |