
കൊച്ചി: മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് അതീവഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയുടെ ജീവൻ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് 32 വയസുള്ള യുവാവിനെ ടൈഗർ ഫിഷ് ഗണത്തിൽ പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌നാ നാഡിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുരതരമായ പരിക്കെന്ന് കണ്ടാണ് മാലിദ്വീപിൽ നിന്ന് അമൃതയിൽ എത്തിച്ചത്.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും, ഡോ. ഡാൽവിൻ തോമസിന്റെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഗുരുതരാവസ്ഥ തരണം ചെയ്ത യുവാവിനെ വാർഡിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |