
കാലടി: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ വായനശാലയും കെ.എം.എം കോളേജ് ചൊവ്വരയും ചേർന്ന് ഹരിത ഗ്രന്ഥശാല -മാലിന്യ മുക്ത നവകേരളം ശില്പശാല സംഘടിപ്പിച്ചു. കോ ഓർഡിനേറ്റർ കെ.കെ.രവി ഉദ്ഘാടനം ചെയ്തു. ജില്ലാ റിസോഴ്സ് പേഴ്സൺ കബീർ മേത്തർ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ.ഷൈസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.എ.നാസർ, ശ്രീദേവി, ചൊവ്വര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ, വാർഡ് പഞ്ചായത്ത് അംഗം ജാരിയ കബീർ, കോളേജ് പ്രിൻസിപ്പൽ മാഹീൻ, പി.ജെ.ജോയി, വിവിധ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |