
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) റൂസ 2.0 പദ്ധതിയുടെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച് 24ന് രാവിലെ 11ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുളളവർ അന്നേ ദിവസം കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ പ്രോ-വൈസ് ചാൻസലറുടെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
കുസാറ്റിലെ പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പ് കരാർ അടിസ്ഥാനത്തിൽ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 29നകം recruit.cusat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |