SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

ചൈൽഡ് കെയർ സെന്റർ വാർഷികം

child

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനിൽ പ്രവർത്തിക്കുന്ന ചൈൽഡ് കെയർ സെന്റർ 30-ാം വർഷത്തിലേക്ക്. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് കൊച്ചി ശാഖ, റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിന്റെ സഹകരണത്തോടെയാണ് ചൈൽഡ് കെയർ സെന്റർ നടത്തുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തണിന്റെ ഫ്‌ളാഗ് ഒഫ് മുതിർന്ന ശിശുരോഗ വിദഗ്ദ്ധനും ചൈൽഡ് കെയർ സെന്ററിന്റെ ആദ്യ ഡയറക്ടറുമായ ഡോ.എം. വേണുഗോപാൽ നിർവ്വഹിച്ചു. എറണാകുളം നഗരത്തിലെ 30 -ൽ പരം ശിശുരോഗ വിദഗ്ദ്ധർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL