SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.29 AM IST

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരിയ പ്രതി പിടിയിൽ

vishnu

പറവൂർ: കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിയെടുത്ത പ്രതി പൂനെയിൽ അറസ്റ്റിൽ. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം. വിഷ്ണുവിനെയാണ് (34) പറവൂർ പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിലെ കൈതാരം നോർത്തിൽ കഴിഞ്ഞ മാസം രാത്രിയായിരുന്നു സംഭവം.

കെ.എസ്.ഇ.ബി ഏഴിക്കര സെക്ഷൻ അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപത്തുള്ള വീട്ടമ്മയും കണ്ടിരുന്നു. ഇതിനിടെ പ്രതി പൂനെയിലേക്ക് മുങ്ങി. വൈദ്യുതി പ്രതിസന്ധി സമയത്ത് പറവൂരിൽ പലഭാഗത്തും ഇത്തരത്തിൽ ഫ്യൂസ് ഊരിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILD DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA