SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

അമൃതയിൽ 'സമാശ്വാസം' ടെലിമെഡിസിൻ പദ്ധതി

amrutha

കൊച്ചി: സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പാക്കുന്ന ടെലിമെഡിസിൻ പദ്ധതിയായ 'സമാശ്വാസം'ത്തിന് തുടക്കമായി. ആധുനിക ചികിത്സാ സംവിധാനങ്ങൾ കുറവുള്ള വയനാട്ടിലെ മുട്ടിലും, വള്ളിയൂർക്കാവിലും നടപ്പാക്കി തുടങ്ങിയ പദ്ധതി ആദിവാസി വിഭാഗങ്ങൾ കൂടുതലായുള്ള സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കാനാണ് ഉദേശിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി അമൃത ആശുപത്രി ടെലിമെഡിസിൽ വകുപ്പ് മേധാവിയും അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ് ഡീനുമായ ഡോ.ഡി.എം. വാസുദേവൻ നിർവഹിച്ചു.
ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. സമാശ്വാസം പ്രോജക്റ്റ് ലീഡ് ഡോ. അഖിലേഷ് പദ്ധതി വിശദീകരിച്ചു. ഡോ.കെ.വി. ബീന, ഡോ. ആനന്ദ് കുമാർ, ഡോ.സി. ശ്രീകുമാർ, ഡോ. സിബി ഗോപിനാഥ്, ഡോ. വിവേക് നമ്പ്യാർ, ഡോ. അസ്മിത, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. മുരളി ദാമോദർ, ഡോ. ശിവകുമാർ, ടി.എസ്. ഡോ. മംഗളാനന്ദൻ, ഡോ. കണ്ണോത്ത് ശ്രീകുമാർ, ഡോ. പ്രീതി, എം.വി. രജീഷ് തുടങ്ങിയവർ പങ്കെടുത്തു.

 'സമാശ്വാസം' പദ്ധതി ലക്ഷ്യം

1. ദീർഘകാല ശ്വാസകോശ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുക

2. വനവാസികൾക്കിടയിലുള്ള ക്ഷയരോഗമടക്കം കണ്ടെത്തി ചികിത്സ ഉറപ്പാക്കുക.

4. ശ്വാസകോശ പുനരധിവാസ ചികിത്സ

5. പുകയില ഉപയോഗ നിയന്ത്രണ ചികിത്സ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL