
കാക്കനാട്: എ.ഐ.എസ്.എഫ്. എറണാകുളം ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണയോഗം കാക്കനാട് കെ.സി.മാത്യു സ്മാരക ഹാളിൽ എ.ഐ.വൈ.എഫ്.സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു.സി.പി.ഐ. തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എ.ഫയാസ്, ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത്, ജില്ലാ വൈസ് പ്രസിഡന്റ് നന്ദന എം, എ.ഐ. എസ്. എഫ്. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് രവി ചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. പി.ആൽബർട്ട്, പ്രമേഷ്. വി.ബാബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടിനു സൈമൺ, ആന്റണി പരവര തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. കെ. സന്തോഷ് ബാബു (ചെയർമാൻ), പ്രമേഷ്. വി.ബാബു (കൺവീനർ), കെ.പി.ആൽബർട്ട് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |