SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസ്: പ്രതി പി​ടി​യി​ൽ

u
മുനീർ

ചോറ്റാനിക്കര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസി​ൽ പ്രതി​യെ പൊലീസ് പിടികൂടി. കോഴിക്കോട് വടകര നെടുംപറമ്പ് സറീനമൻസിലിൽ മുനീറി​നെയാണ് (45) ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തത്. കണയന്നൂർ എരുവേലി പാറേപ്പറമ്പുവീട്ടിൽ ഷീബയുടെ (56) പരാതിയിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത്: ഷീബയുടെ മകൾക്ക് ദുബായിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ജൂൺ 8 മുതൽ നവംബർ 29 വരെയുള്ള വിവിധ ദിവസങ്ങളിലായി 142500 രൂപ വാങ്ങി​. ജോലി നൽകാതെ വന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതായതോടെ കഴിഞ്ഞ

ഫെബ്രുവരി 10ന് ചോറ്റാനിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാല മോഷണം,

വിസ തട്ടിപ്പ് തുടങ്ങി നി​രവധി​ കേസുകൾ ഇയാളുടെ പേരിൽ വി​വി​ധ സ്റ്റേഷനുകളിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL