SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 AM IST

കഞ്ചാവുമായി പെരുമ്പാവൂരിൽ രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ

rabeen
റബീൻ മണ്ഡൽ

പെരുമ്പാവൂർ: മുറിയിലെ രഹസ്യഅറകളിൽ കഞ്ചാവ് സൂക്ഷിച്ച യുവാവും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്‍പന നടത്തിയ യുവാവും പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് റായ്പൂർ സ്വദേശികളായ റബീൻ മണ്ഡൽ (24), സലിം മണ്ഡൽ (27) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ബംഗാൾകോളനിയിൽ നിന്നാണ് ഇരുവരേയും പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

റബീൻ മണ്ഡൽ തന്റെ മുറിയിലെ രഹസ്യഅറകളിൽ 9 കിലോ കഞ്ചാവാണ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് ശൃംഖലയിലെ പെരുമ്പാവൂരിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചെറിയ പാക്കറ്റിന് 500 രൂപ നിരക്കിൽ വില്‍പന നടത്തിവന്ന ഇയാൾ റോബിൻ ഭായ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒഡീഷയിൽ നിന്നാണ് ഇയാൾക്ക് കഞ്ചാവ് ലഭിച്ചിരുന്നത്. പതിനായിരം രൂപയും കണ്ടെടുത്തു. 9 കിലോ കഞ്ചാവ് പിടികൂടിയതിന്റെ തുടർ അന്വേഷണത്തിലാണ് സലിം മണ്ഡലിനെ കസ്റ്റഡിയിലെടുത്തത്. 800 ഗ്രാം കഞ്ചാവുമായി ബായി കോളനിയിൽ ഇയാൾ വില്‍പനയ്ക്കായി നിൽക്കുകയായിരുന്നു.

saleem
സലിം മണ്ഡൽ

പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ, ഇൻസ്‌പെക്ടർ ടി.എം. സൂഫി, എസ്. ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, ശിവപ്രസാദ്, എൻ.പി. ശശി, എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL